2013, ജൂലൈ 31, ബുധനാഴ്‌ച

ധനസഹായത്തിന് അപേക്ഷിക്കാം

2012-13 അധ്യയനവര്‍ഷത്തില്‍ സബ് ജില്ലാതലത്തില്‍ പങ്കെടുത്ത് ജില്ലാതലമല്‍സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ വാര്‍ഷിക വരുമാനം 75000 രൂപ വരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന 10000 രൂപയുടെ ധനസഹായപദ്ധതിക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണെന്ന് പാലക്കാട് ഡി ഇ ഒ അറിയിക്കുന്നു. കഥകളി,ഓട്ടന്‍തുള്ളല്‍,ഭരതനാട്യം ,മോഹിനിയാട്ടം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ പങ്കെടുത്ത് അര്‍ഹത നേടിയവരെയാണ് പരിഗണിക്കുന്നത്. ഒന്നാം സ്ഥാനം നേടിയ സര്‍ട്ടിഫിക്കറ്റിന്റെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വില്ലേജ് ഓഫീസര്‍ നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും സഹിതം ആഗസ്ത് പത്തിനകം ഡി ഇ ഓയില്‍ എത്തിക്കണം

2013, ജൂലൈ 28, ഞായറാഴ്‌ച

Awareness program on scholarships and cyber crimes

ഈ മാസം ജൂലൈ 31ന് എല്ലാ സ്ക്കൂളുകളിലും ക്ലാസ് പിടിഎ വിളിച്ചു കൂട്ടുന്നതിന് നിര്‍ദ്ദേശിക്കുന്ന പൊതുവിദ്യാഭ്യാസഡയറക്ടറുടെ സര്‍ക്കുലര്‍ ഏവരും ഇതിനോടകം കണ്ടിരിക്കുമല്ലോ. സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഡയറക്ടറേറ്റ്, എസ്.എസ്.എ, ഡയറ്റുകള്‍, സ്ക്കൂള്‍ പി.ടി.എ, എസ്.എം.സി എന്നിവയുടെ സഹകരണത്തോടെ ഈ ക്ലാസ് സംഘടിപ്പിക്കുന്നത്. ക്ലാസ് പി.ടി.എകളില്‍ അതത് ക്ലാസ് ടീച്ചര്‍മാരാണ് ബോധവല്‍ക്കരണക്ലാസ് നയിക്കേണ്ടത്. മേല്‍പ്പറഞ്ഞ ഒന്നര മണിക്കൂര്‍ പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായകമായ ഡോക്യുമെന്റുകളും ചുവടെ നല്‍കിയിരിക്കുന്നു.

ക്ലാസ് പി.ടി.എയുടേയും ബോധവല്‍ക്കരണപരിപാടിയുടേയും നടത്തിപ്പിനെപ്പറ്റിയുള്ള ഡി.പി.ഐ നിര്‍ദ്ദേശങ്ങള്‍ ചുവടെ പറയുന്നു.
  • 2013 ജൂലൈ 31 ന് 2 മണി മുതല്‍ 3 മണി വരെ സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍ എന്ന വിഷയത്തെക്കുറിച്ചും 3 മണി മുതല്‍ 3.30 വരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ചും ആണ് ക്ലാസ് നടത്തേണ്ടത്.
  • യോഗത്തിന്റെ കാര്യപരിപാടികള്‍ പ്രത്യേകം പ്രതിപാദിച്ചു കൊണ്ടുള്ള കത്ത് രക്ഷിതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണം. എല്ലാവരുടേയും സാന്നിധ്യം ഉറപ്പുവരുത്താനുള്ള നടപടികള്‍ മുന്‍കൂട്ടി സ്വീകരിക്കണം.
  • പരിശീലനത്തിന് വേണ്ടി സീമാറ്റ്-കേരള തയ്യാറാക്കിയ അധ്യാപകര്‍ക്കുള്ള മാര്‍ഗരേഖ, സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകളുടെ പട്ടിക, സൈബര്‍കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുറിപ്പ് തുടങ്ങിയ രേഖകള്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ www.education.kerala.gov.in, www.siemat.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
  • സ്കോളര്‍ഷിപ്പുകളുടെ പട്ടിക, സൈബര്‍ ക്രൈം-രക്ഷാകര്‍ത്തബോധവല്‍ക്കരണം എന്നീ രേഖകള്‍ ഡൌണ്‍ലോഡ് ചെയ്ത് പി.ടി.എ/എസ്.എം.സി ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് ഫോട്ടോകോപ്പിയെടുത്ത് രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കേണ്ടതാണ്.
  • ബോധവല്‍ക്കരണ പരിപാടിയുടെ മുന്നോടിയായി ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയില്‍ എസ്.ആര്‍.ജി യോഗങ്ങള്‍ കൂടി മൊഡ്യൂള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ വ്യക്തത വരുത്തേണ്ടതാണ്.
  • ക്ലാസ് പിടിഎകളില്‍ ക്ലാസ് ടീച്ചറാണ് ബോധവല്‍ക്കരണ ക്ലാസ് നയിക്കേണ്ടത്.
  • സ്ക്കൂള്‍തലത്തില്‍ എസ്.എം.സി/പി.ടി.എ കമ്മിറ്റി കൂടി ബോധവല്‍ക്കരണത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണ്.
  • എ.ഇ.ഒമാരും ഡി.ഇ.ഒമാരും പ്രധാനാധ്യാപകരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ബോധവല്‍ക്കരണ പരിപാടിയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യേണ്ടതും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുമാണ്.
  • ഡി.ഡി.ഇ, ആര്‍.ഡി.ഡി, ഡയറ്റ് പ്രിന്‍സിപ്പല്‍, ഡി.പി.ഒ, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ഡി.ഇ.ഒ, എ.ഇ.ഒ, ഹെഡ്മാസ്റ്റര്‍ എന്നിവ ഉള്‍പ്പെടുന്ന മോണിറ്ററിംഗ് ടീം വിവിധ തലങ്ങളില്‍ മോണിറ്ററിങ് നടത്തി ബോധവല്‍ക്കരണപരിപാടി ഫലപ്രദമാക്കേണ്ടതാണ്. ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഏകോപനം ഡി.ഡി.ഇ, ഡയറ്റ് പ്രിന്‍സിപ്പല്‍ എന്നിവര്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് നിര്‍വഹിക്കേണ്ടതാണ്.
  • ഓരോ സ്ക്കൂളിലും നടന്ന ബോധവല്‍ക്കരണ പരിപാടി സംബന്ധിച്ച് റിപ്പോര്‍ട്ട് ബന്ധപ്പെട്ട മേലുദ്യോഗസ്ഥന് ഹെഡ്മാസ്റ്റര്‍ നല്‍കേണ്ടതാണ്.
  • ബോധവല്‍ക്കരണ പരിപാടി അതത് ഹെഡ്മാസ്റ്റര്‍മാരുടെ പൂര്‍ണ ഉത്തരവാദിത്വത്തിലും ചുമതലയിലുമാണ് നടത്തേണ്ടത്.
  • ബോധവല്‍ക്കരണ പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റേയും വിവിധ സ്കോളര്‍ഷിപ്പുകള്‍ സമയബന്ധിതമായി കുട്ടികള്‍ക്ക് വിതരണം നടത്തുന്നതിന്റേയും പൂര്‍ണ ഉത്തരവാദിത്തം അതാത് സ്ക്കൂള്‍ മേധാവികളില്‍ നിക്ഷിപ്തമായിരിക്കും.

രണ്ടു സെഷനുകളാണ് ഈ ബോധവല്‍ക്കരണപരിപാടിയിലുള്ളത്. ആദ്യത്തെ ഒരു മണിക്കൂറില്‍ സ്ക്കൂളില്‍ വിതരണം ചെയ്യപ്പെടുന്ന സ്കോളര്‍ഷിപ്പുകളെക്കുറിച്ചാണ് പറയുന്നതെങ്കില്‍ പിന്നീടുള്ള അര മണിക്കൂറില്‍ സൈബര്‍കുറ്റകൃത്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. രണ്ടു സെഷനുകളേയും കുറിച്ച് ചുവടെ വിശദമാക്കിയിരിക്കുന്നു.

സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍

കേരളത്തില്‍ പ്രീ-പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകളും ആനുകൂല്യങ്ങളും സഹായങ്ങളുമായി 120 എണ്ണം നിലവിലുണ്ട്. ഇതിന്റെ ഗുണഫലം ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ലഭിക്കേണ്ടതാണ്. ബന്ധപ്പെട്ടവര്‍ക്ക് ശരിയായ അവബോധം ഇല്ലാത്തതു കൊണ്ടും ആവശ്യമായ വിവരങ്ങള്‍ ലഭിക്കാത്തതു കൊണ്ടും ഇവ കുട്ടികള്‍ക്ക് ലഭിക്കാതെ പോകുന്നുണ്ട്. ഈ വസ്തുത കണക്കിലെടുത്ത് വിവിധ സ്കോളര്‍ഷിപ്പുകള്‍ രക്ഷകര്‍ത്താക്കളെ പരിചയപ്പെടുത്തുന്നതിനും അത് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സെഷന്‍. ഈ സെഷന്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ചുവടെ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാം.

1. Scholarship Pre-primary Section

2. Scholarship L.P Section

3. Scholarship U.P Section

4. Scholarship H.S Section

ആമുഖം (5 മിനിറ്റ്)
ആദ്യത്തെ ക്ലാസ് പി.ടി.എ യോഗമെന്ന നിലയില്‍ പുതിയ അധ്യയന വര്‍ഷത്തിലെ വിദ്യാലയകാര്യങ്ങളെക്കുറിച്ചും സ്‌ക്കൂളില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്ന സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും ലഘുവായ ഒരു ആമുഖമാകാം.

സ്‌കോളര്‍ഷിപ്പുകള്‍ - (പൊതു അവതരണം) (15 മിനിറ്റ്)

സീമാറ്റ്- കേരള തയ്യാറാക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പുകളെ പൊതുവായി താഴെ പറയും വിധം തരം തിരിക്കാവുന്നതാണ്. അക്കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കേണ്ടത്. ഇതിനുള്ള മാര്‍ഗരേഖ മുകളില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് വേണ്ടി നല്‍കിയിട്ടുള്ളത് കണ്ടിരിക്കുമല്ലോ.

അക്കാദമിക മികവിന് ലഭിക്കുന്ന മെരിറ്റു സ്‌കോളര്‍ഷിപ്പുകള്‍
രണ്ടു തരത്തിലാണ് ഈ സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യത നിര്‍ണയിക്കുന്നത്

പ്രത്യേക പരീക്ഷകള്‍ വഴി
എല്‍.എസ്.എസ്, യു.എസ്.എസ്, പ്രതിഭാനിര്‍ണയ പരീക്ഷ, ടാലന്റ് സെര്‍ച്ച് പരീക്ഷ, സംസ്‌കൃത സ്‌കോളര്‍ഷിപ്പ് പരീക്ഷ തുടങ്ങിയവ

പഠിച്ചു കൊണ്ടിരിക്കുന്ന ക്ലാസുകളിലെ പരീക്ഷകളില്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍, ഗ്രേഡിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ - പട്ടിക പരിശോധിച്ച് വിശദീകരിക്കണം.

ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക്, അവരുടെ ന്യൂനതകളുടെ തോതനുസരിച്ച് ലഭിക്കുന്ന വിവിധ സ്‌കോളര്‍ഷിപ്പുകള്‍

ദിവസവും സ്‌ക്കൂളില്‍ പോയി പഠിക്കുന്നവര്‍, ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവര്‍ എന്നിവര്‍ക്ക് അര്‍ഹതയും മാനദണ്ഡങ്ങളും അനുസരിച്ച് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ - (മുകളില്‍ ഡൗണ്‍ലോഡിനായി നല്‍കിയ പട്ടിക നോക്കി വിശദാംശങ്ങള്‍ നല്‍കണം).

രക്ഷാകര്‍ത്താക്കളുടെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ ക്ഷേമനിധി സ്‌കോളര്‍ഷിപ്പുകള്‍

വിവിധ തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകള്‍, തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ മുകളില്‍ നല്‍കിയ പട്ടിക പരിശോധിച്ച് വിശദീകരിക്കണം.

പട്ടികജാതി, പട്ടിക വര്‍ഗ, പിന്നോക്ക, മുന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍

പ്രത്യേക ജാതി-മത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്ക്, അവയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ഇക്കൂട്ടത്തില്‍പ്പെടും. പട്ടിക പരിശോധിച്ചു ഇക്കാര്യം വിശദീകരിക്കണം.

പ്രത്യേക നിര്‍ദ്ദേശം

ക്ലാസ് പി.ടി.എയില്‍ ബന്ധപ്പെട്ട ക്ലാസിലെ കുട്ടികള്‍ക്ക് ലഭിക്കാനുള്ള സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് വിശദീകരിച്ചാല്‍ മതി. വിശദവിവരങ്ങള്‍ അടങ്ങിയ സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍ എന്ന പുസ്തകത്തില്‍ ഇതിന്റെ വ്യക്തമായ വിശദീകരണം ലഭിക്കുന്നതാണ്.

സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍

ഗ്രൂപ്പ് ചര്‍ച്ച (15 മിനിറ്റ്)

സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ പട്ടിക രക്ഷകര്‍ത്താക്കളുടെ ഗ്രൂപ്പില്‍ നല്‍കി ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കുക.

പൊതുചര്‍ച്ച (15 മിനിറ്റ്)
ഗ്രൂപ്പ് ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടുന്ന സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച നിയന്ത്രിക്കുന്ന ക്ലാസ് ടീച്ചര്‍ വിശദീകരണം നല്‍കണം.

ഉപസംഹാരം (5 മിനിറ്റ്)
ഒന്നിലധികം സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള കുട്ടികള്‍ ധാരാളം ഉണ്ടാകാം. എന്നാല്‍ എല്ലാ സ്‌കോളര്‍ഷിപ്പുകളും ഒരു കുട്ടിക്ക് ലഭിക്കുകയില്ല. ആയതിനാല്‍ തന്റെ കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മെച്ചപ്പെട്ട സ്‌കോളര്‍ഷിപ്പ് ഏതായിരിക്കുമെന്ന് ബോധ്യപ്പെടാന്‍ ഈ പരിപാടി സഹായകമാകണം. ഓരോ സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കേണ്ട സമയം, അതിനുള്ള യോഗ്യത, ഹാജരാക്കേണ്ട രേഖകള്‍ എന്നിവ സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് കൂടുതല്‍ വ്യക്തത കൈവരിക്കുവാന്‍ ഇത് പ്രയോജനപ്പെടണം.

സൈബര്‍ കുറ്റകൃത്യങ്ങള്‍

വിവരസാങ്കേതിക വിദ്യയുടെ വ്യാപനം മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലയേയും സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ വ്യാപനത്തില്‍ ഗുണകരമായ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെങ്കിലും ദുരുപയോഗം മൂലം ഒട്ടേറെ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. കുറ്റകൃത്യരംഗത്ത് സൈബര്‍ക്രൈം എന്ന ഒരു ശാഖയും ഇതിനു വേണ്ടി ഒട്ടേറെ നിയമങ്ങളും ഉത്തരവുകളും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള അവബോധവും ധാരണ അധ്യാപക-രക്ഷകര്‍ത്തൃസമൂഹത്തിലുണ്ടാക്കിയെടുക്കുന്നതിനാണ് ഈ സെഷന്‍. ഇതു സംബന്ധിക്കുന്ന സെഷന്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ചുവടെയുണ്ട്.

Guidelines for Teachers

Guidelines for Parents



ആമുഖം (10 മിനിറ്റ്)
സീമാറ്റ്-കേരള തയ്യാറാക്കിയ രേഖയുടെ അടിസ്ഥാനത്തില്‍ ആമുഖപ്രഭാഷണം നടത്താം. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി അവതരണം ആകര്‍ഷകമാക്കണം.

ഗ്രൂപ്പ് ചര്‍ച്ച (10 മിനിറ്റ്)
സീമാറ്റ് കേരള തയ്യാറാക്കിയ മാര്‍ഗരേഖ എല്ലാ രക്ഷാകര്‍ത്താക്കള്‍ക്കും നല്‍കുകയും ലഘു സംഘങ്ങളായി തിരിഞ്ഞ് ഗ്രൂപ്പ് ചര്‍ച്ചയ്ക്കുള്ള അവസരം ഒരുക്കുകയും വേണം. (സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാഭ്യാസവകുപ്പും സീമാറ്റും ചേര്‍ന്ന് തയ്യാറാക്കിയ മാര്‍ഗരേഖ ഡൗണ്‍ലോഡ് ചെയ്ത് കോപ്പി എടുത്ത് രക്ഷിതാക്കള്‍ക്ക് നല്‍കാവുന്നതാണ്.

പൊതു അവതരണം, ചര്‍ച്ച (10 മിനിറ്റ്)
സംഘചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന സംശയങ്ങളുടെ അവതരണം, പൊതുചര്‍ച്ച, മറുപടി, ഉപസംഹാരം എന്നിവയാണ് അവസാന പത്തു മിനിറ്റില്‍ നടക്കേണ്ടത്.

മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളെല്ലാം സീമാറ്റ്-കേരളാ ഡയറക്ടര്‍ സ്‌ക്കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെക്കുറിച്ച് രക്ഷിക്കള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്കു വേണ്ടി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ നിന്നുള്ളതാണ്

2013, ജൂലൈ 24, ബുധനാഴ്‌ച

ഞങ്ങളുടെ കൊച്ചു കായികലോകം............കൂടുതൽ ചിത്രങ്ങൾ ഗാലറിയിൽ



NMMS റിസൾട്ട്‌ പ്രഖ്യാപിച്ചു. 

മേഴത്തൂർ സ്കൂളിലെ രവീണ.ആർ,അനുപമ.ഇ.എസ് എന്നിവർക്ക് scholarship ലഭിച്ചു.റിസൾട്ടിനു ഇവിടെ ക്ലിക്ക് ചെയ്യുക.

2013, ജൂലൈ 21, ഞായറാഴ്‌ച

2013, ജൂലൈ 18, വ്യാഴാഴ്‌ച

സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണം : നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രഥമാദ്ധ്യാപകര്‍, അദ്ധ്യാപകര്‍, നൂണ്‍ ഫീഡിംഗ് കമ്മിറ്റിയംഗങ്ങള്‍, ജില്ലാ/സബ്ജില്ലാതല ഉദ്യോഗസ്ഥന്മാര്‍ എന്നിവര്‍ക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ആഹാര സാധനങ്ങള്‍ പാചകം ചെയ്യുന്നതിനു മുന്‍പ് അവ കേടുവരാത്തതും വൃത്തിയുളളവതുമാണെന്ന് ഉറപ്പുവരുത്തണം. ധാന്യങ്ങള്‍ പാചകം ചെയ്യുന്നതിനു മുന്‍പ് അവ ചൂടുവെളളത്തില്‍ വൃത്തിയായി കഴുകണം. കൂടാതെ പച്ചക്കറികളും ഫലവര്‍ഗ്ഗങ്ങളും വെളളത്തില്‍ കൂടുതല്‍ പ്രാവശ്യം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കണം. കുട്ടികള്‍ക്ക് കുടിക്കാന്‍ തിളപ്പിച്ചാറിയ വെളളം ലഭ്യമാക്കണം. അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. സ്‌കൂള്‍ പാചകതൊഴിലാളികളുടെ ആരോഗ്യവും ശുചിത്വവും ഉറപ്പുവരുത്തണം. സ്‌കൂള്‍ ഉച്ചഭക്ഷണത്തിന് പാചകം ചെയ്തിട്ടുളള ആഹാരം കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനു മുന്‍പ് സ്‌കൂള്‍ നൂണ്‍ഫീഡിംഗ് കമ്മിറ്റിയംഗങ്ങള്‍ പരിശോധിച്ച് അവ ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തണം. ശുചിത്വമാര്‍ന്ന ഭക്ഷണം നല്‍കുന്നതിന്റെ ഉത്തരവാദിത്വം പ്രഥമാദ്ധ്യാപകന്റേയും ഉച്ചഭക്ഷണ കമ്മിറ്റിയുടെയും പൂര്‍ണ്ണ ചുമതലയിലായിരിക്കണം. ജില്ല/സബ്ജില്ലാ തലത്തിലുളള ഉദ്യോഗസ്ഥര്‍ തങ്ങളുടെ അധികാര പരിധിയില്‍പെട്ട സ്‌കൂളുകളില്‍ പരിശോധന നടത്തി ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ശുചിത്വം ഉറപ്പു വരുത്തണം. ഉച്ചഭക്ഷണ പദ്ധതിക്കു വേണ്ടി സ്‌കൂള്‍, ഉപജില്ല, ജില്ല തലങ്ങളില്‍ രൂപീകരിച്ചിട്ടുളള വിവിധ കമ്മിറ്റികള്‍ അടിയന്തിരമായി കൂടേണ്ടതും ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ മാസവും നല്‍കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2013, ജൂലൈ 15, തിങ്കളാഴ്‌ച

STEP 

H.Ms and SRG Conveners meeting.

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന  STEP പദ്ധതിയിലുള്‍പ്പെട്ട് സ്കൂളുകളിലെ പ്രധാനാധ്യാപകരുടെയും എസ് ആര്‍ ജി  കണ്‍വീനര്‍മാരുടെയും ഏകദിനശില്‍പശാല 20.07.2013-ന് താഴെപ്പറയുന്ന കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്

Date :20.07.2013
BRC                                               VENUE
Alathur&Kuzhalmannam               BRC,Alathur Chittur                                          BRC,Chittur Kollengode                                    BRC Kollengode 
Mannarkkad &Cherpulassery        BRC ,Mannarkkad
Parali&Palakkad                           BRC,Parali
Pattambi&Thrithala       BRC,Pattambi
Shornur&Ottappalam                   BRC,Shornur



 യൂണിഫോറം - ചില  നിബന്ധനകൾ 

2013, ജൂലൈ 13, ശനിയാഴ്‌ച

sslc പരീക്ഷക്ക് ആവശ്യമായ മെയിൻ ഷീറ്റ്, additional ഷീറ്റ് ,c .v കവർ എന്നിവയുടെ എണ്ണം www.keralapareekshabhavan.com എന്ന സൈറ്റിൽ ഓണ്‍ലൈൻ ആയി ചെയ്യണം

2013, ജൂലൈ 12, വെള്ളിയാഴ്‌ച

 നീല ഗ്രഹം കണ്ടെത്തി 


ന്യൂയോര്‍ക്ക്: ഭൂമിയില്‍നിന്ന് 63 പ്രകാശവര്‍ഷം അകലെ സ്ഫടികമഴപെയ്യുന്ന നീലഗ്രഹം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ബഹിരാകാശത്തുനിന്ന് കാണുന്ന ഭൂമിയുടെ അതേ നിറംതന്നെയാണ് വാതകം നിറഞ്ഞ ഈ ഭീമന്‍ ഗ്രഹത്തിനുമെന്ന് നാസ അധികൃതര്‍ പറഞ്ഞു. ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് ഉപയോഗിച്ചുകണ്ടെത്തിയ ഗ്രഹത്തിന് എച്ച്. ഡി. 189733 ബി. എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.

വെള്ളമോ ജീവനോ സാധ്യതയില്ലാത്ത ഗ്രഹമാണ് ഇത്. 1000 ഡിഗ്രി സെല്‍ഷ്യസിന് മേലെയായിരിക്കും ഗ്രഹത്തിലെ താപനില. മണിക്കൂറില്‍ ഏഴായിരം കിലോമീറ്റര്‍ വേഗത്തില്‍ വീശുന്നകാറ്റാണ് മറ്റൊരു പ്രത്യേകത. ഗ്രഹത്തിന്റെ നീലനിറം ഭൂമിയെപ്പോലെ സമുദ്രമുണ്ടെന്നതിന്റെ സൂചനയല്ലെന്നും നാസ അധികൃതര്‍ പറഞ്ഞു.

സ്കൂൾ ലൈബ്രറി -വിശദാംശങ്ങൾ വേണമെന്ന് ഹൈകോടതി 

 

ØVAÞV, ®ÏíÁÁí Øíµâ{áµ{ßW èÜdÌùß ØìµøcçÎVæM¿áJÞX ÎâKá ÕV×B{ßW ËIÈáÕÆß‚Äßæa ÕßÖÆÞ¢ÖBZ ØVAÞV ÙÞ¼øÞAÃæÎKá èÙçAÞ¿Äß. èÜdÌùß ØíÅÞÉßAÞÈᢠÉáØíĵBZ ÕÞBÞÈᢠèÜçdÌùßÏæÈ ÈßÏÎßAÞÈᢠ¥ÈáÕÆß‚ Äáµ ®dÄæÏKùßÏßAÞÈÞÃá ÈßVçÆÖ¢.  

©ÆÏ¢çÉøâøßÈ¿áJáU Øíµâ{ßæÜ ÕßÆcÞVÅßÏÞÏ ÎçÈÞ×cØí ØÎVMß‚ ÙV¼ßÏßÜÞÃá ºàËí ¼ØíxßØí ξí¼á{ 溈âV, ¼ØíxßØí æµ. ÕßçÈÞÆíºdwX ®KßÕøáZæMG ÁßÕß×X æÌFßæa ©JøÕí. çµø{ ÕßÆcÞÍcÞØ ºGdɵÞø¢ Øíµâ{áµ{ßW èÜdÌùß Øìµøc¢ ÈßVÌtÎÞæÃCßÜᢠÉÜ ®ÏíÁÁí Øíµâ{áµ{ßÜᢠ¨ ØìµøcÎßæˆKá ºâIßAÞGßÏÞÃí ÙV¼ß.  

കരയിക്കാനും ചിരിപ്പിക്കാനും ഇനി telegram ഇല്ല 


 
 æ¿Üßd·ÞÎáµZ §KᢠÈÞæ{Ïᢠµâ¿ß ¥ÏÏíAÞ¢. 15 ÎáÄW æ¿Üßd·Þ¢ ÈßVJáKÄßÈÞW 14Èí øÞdÄß 12 Õæø ØbàµøßAáæÎKí Ìß®Øí®X®W ¥ÇßµãÄV ¥ùßÏß‚á. §Ká çÉÞØíxí ²ÞËßØáµ{áæICßÜᢠÈÞæ{ æ¿Üßd·ÞËí ²ÞËßØáµZ ÎÞdÄçÎ dÉÕVJßAâ.

®Õßæ¿ ÈßKá æ¿Üßd·Þ¢ ¥¿ß‚ÞÜᢠæÎØFV ÕàGßW æµÞIáÕKá ÄøáæÎKá dÉÄàfßAøáÄí. æ¿Üßd·Þ¢ µÕùßÜßGí ØíxÞ¢Éí ²Gß‚í ¥ÄÄí çÉÞØíxí ²ÞËßØßçÜAí ¥ÏÏíAáµÏÞÃá 溇áKÄí. çÉÞØíxíÎÞX ²çKÞ øçIÞ ÆßÕØJßȵ¢ ØÞÇÞøà µJá çÉÞæÜ ÕàGßæÜJßAá¢. ¥ÄcÞÕÖc æ¿Üßd·ÞÎáµZ §ÜïÞÄÞÏçÄÞæ¿ ²øá ÕV×¢ ÎáçO æÎØFV ØdOÆÞÏ¢ §LcÏßÜÞæµ ÈßVJÜÞAßÏßøáKá.

ÎøÃÕÞVJÏáÎÞÏß æ¿Üßd·Þ¢ ÕàGßæÜJáK øàÄß çÈøæJ ¥ÕØÞÈß‚ßøáKá.
ÎøÃÕÞVJÏíAᢠ¥ÄáçÉÞÜáU ¥ÄcÞÕÖcBZAáÎÞÏß ¦øᢠæ¿Üßd·Þ¢ ¥¿ßAÞùßÜï. æÎÞææÌWçËÞÃᢠ®Øí®¢®Øᢠ©UÄÞÃí µÞøâ. §çMÞZ çÖ×ßAáK æ¿Üßd·ÞÎáµZ ÄæK ÕßÕÞÙJßÈᢠÎxᢠ¦Ö¢Ø çÈVKáæµÞIáUÄÞÃí.
ÄßøáÕÈLÉáø¢, æµÞ‚ß, çµÞÝßçAÞ¿í çµdw æ¿Üßd·ÞËí ²ÞËßØáµ{ßÜᢠÎxá æ¿Üßd·ÞËí ²ÞËßØáµ{ßÜᢠøÞMµW    æ¿Üßd·Þ¢ ØbàµøßAá¢.

ലോക ജനസംഖ്യാചരണം -സെമിനാറും ,വീഡിയോ പ്രദർശനവും 

സാമുഹ്യശാസ്ത്ര ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ സ്കൂൾ ഹാളിൽ  വെച്ച്  ഉണ്ണികൃഷ്ണൻ മാഷിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി സെമിനാർ നടന്നു .തുടർന്ന് നടന്ന വീഡിയോ പ്രദർശനം വളരെ വിജ്ഞാനപ്രദമായിരുന്നു.പ്രദർശനതിനു  ദീപ,ശ്രീകുമാർ എന്നീ ടീചെര്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നു.


നളചരിതം -ആസ്വാദനം 

 പത്താം ക്ലാസ്സ്‌  മലയാളം  ടെക്സ്റ്റ്‌  ബുക്കിലെ  നളചരിതം  എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ള കഥകളി ആവിഷ്കാരം വിദ്യാർത്ഥികൾക്ക്  പുത്തനനുഭവം ആയിരുന്നു.രാജി,സിന്ധു എന്നീ  ടീചെർമാരുടെ നേതൃത്വത്തിൽ IT ലാബിൽ വച്ച് നടന്ന ക്ലാസ്സിൽ വിദൂഷകകൂത്തിന്റെ ദ്ര്ശ്യആവിഷ്കരണവും  ഉണ്ടായിരുന്നു 


2013, ജൂലൈ 11, വ്യാഴാഴ്‌ച


2010-11ൽ അപ്ഗ്രേഡ് ചെയ്ത RMSA സ്കൂളുകളിൽ പുതിയ തസ്തിക അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം

VIJAYASREE EXAMS

എസ്.എസ്.എല്‍.സി പ്രതിമാസ നിലനിര്‍ണ്ണയം ജൂലായ്



എസ്.എസ്.എല്‍.സി
പ്രതിമാസ നിലനിര്‍ണ്ണയം ജൂലായ്   15-7-13   രാവിലെ 9-10 ഒന്നാം ഭാഷ
                                                          വൈകീട്ട് 3.30-4.30 മലയാളം
                                           16-7-13
                                                           രാവിലെ 9-10 ഇംഗ്ളീഷ്
                                                           വൈകീട്ട് 3.30-4.30 ഹിന്ദി
                                           17-7-13
                                                           രാവിലെ 9-10 എസ്.എസ്
                                                           വൈകീട്ട് 3.30-4.30 ഫിസിക്സ്
                                            18-7-13
                                                           രാവിലെ 9-10 കെമിസ്റ്റ്റി
                                                           വൈകീട്ട് 3.30-4.30 ബയോളജി
                                            19-7-13
                                                           രാവിലെ 9-10 കണക്ക്

ഉച്ചഭക്ഷണ പദ്ധതി  

സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കിവരുന്ന ഉച്ചഭക്ഷണ പദ്ധതിയില്‍ ജോലിയെടുക്കുന്ന തൊഴിലാളികളെ മിനിമം വേജസ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. കുറഞ്ഞ കൂലി നിരക്കുകള്‍ നിശ്ചയിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ഒറ്റപാലം താലുക്ക് റെഫെറന്‍സ് ലൈബ്രറി – കവിതാരചനാ മത്സരം

ഒറ്റപാലം താലുക്ക് റെഫെറന്‍സ് ലൈബ്രറി – കവിതാരചനാ മത്സരം

കവിതാരചനാ മത്സരം
ഒറ്റപാലംതാലുക്ക്റെഫെറന്‍സ് ലൈബ്രറി ഹൈസ്കൂള്‍ , ഹയര്‍സെക്കണ്ടറി ,വിദ്യാര്‍ഥികള്‍ക്കായി കവിതാരചനാ മത്സരംനടത്തുന്നു. രചനകള്‍ വിദ്യാലയമേധാവിയുടെ സാക്ഷ്യപത്രംസഹിതം ജൂലൈപതിനഞ്ചിനകം ലൈബ്രറിയില്‍ എത്തിക്കണം. ഒരുകുട്ടിഒരുകവിത.വിഷയം ഏതുമാകാം. കടലാസിന്റെ ഒരുപുറംമാത്രം എഴുതുക.വിലാസം-താലുക്ക്റഫറന്‍സ് ലൈബ്രറി ഒറ്റപ്പാലം ഫോണ്‍;0466-2245659

തസ്തിക നിർണയം 

ജില്ലയിലെ വിദ്യാലയങ്ങളില്‍ നിലവിലുള്ള തസ്തികകളുടെ വിശദാംശങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കി 19/07/2013-ന് മുമ്പ് പ്രത്യക ദൂതന്‍ മുഖേന ഡി ഡി ഇ ഓഫീസിലെ എ സെക്ഷനില്‍ എത്തിക്കണമെന്ന് ഡി ഡി ഇ അറിയിക്കുന്നു. അപാകതകളില്ലാതെ കൃത്യതയോടെ പൂര്‍ത്തീകരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഓഫീസ് തലവനായിരിക്കുമെന്നും സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിക്കുന്നു. 

sslc ബുക്കിലെ തെറ്റുകൾ തിരുത്താൻ അവസരം 

2013, ജൂലൈ 10, ബുധനാഴ്‌ച

പുതിയ ബ്ലോഗിലേക്ക്  എല്ലാവർക്കും   സ്വാഗതം .

HOLIDAY

COLLECTOR DECLARED HOLIDAY TOMORROW IN KANNUR,ERNAKULAM,ALAPPUZHA,KASARKODE DISTRICTS.www.sitcforumpalakkad.blogspot.in

VIJAYOLSAVAM