ധനസഹായത്തിന് അപേക്ഷിക്കാം
2012-13 അധ്യയനവര്‍ഷത്തില്‍ സബ്
ജില്ലാതലത്തില്‍ പങ്കെടുത്ത് ജില്ലാതലമല്‍സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത
നേടിയ വാര്‍ഷിക വരുമാനം 75000 രൂപ വരെയുള്ള കുട്ടികള്‍ക്ക് നല്കുന്ന 10000
രൂപയുടെ ധനസഹായപദ്ധതിക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണെന്ന് പാലക്കാട് ഡി
ഇ ഒ അറിയിക്കുന്നു. കഥകളി,ഓട്ടന്തുള്ളല്,ഭരതനാട്യം ,മോഹിനിയാട്ടം,
കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം എന്നീ ഇനങ്ങളില്‍ പങ്കെടുത്ത്
അര്‍ഹത നേടിയവരെയാണ് പരിഗണിക്കുന്നത്. ഒന്നാം സ്ഥാനം നേടിയ
സര്‍ട്ടിഫിക്കറ്റിന്റെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ
പകര്‍പ്പും വില്ലേജ് ഓഫീസര്‍ നല്കുന്ന വരുമാന സര്‍ട്ടിഫിക്കറ്റും സഹിതം
ആഗസ്ത് പത്തിനകം ഡി ഇ ഓയില്‍ എത്തിക്കണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ