2013, ജൂലൈ 12, വെള്ളിയാഴ്‌ച

 നീല ഗ്രഹം കണ്ടെത്തി 


ന്യൂയോര്‍ക്ക്: ഭൂമിയില്‍നിന്ന് 63 പ്രകാശവര്‍ഷം അകലെ സ്ഫടികമഴപെയ്യുന്ന നീലഗ്രഹം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ബഹിരാകാശത്തുനിന്ന് കാണുന്ന ഭൂമിയുടെ അതേ നിറംതന്നെയാണ് വാതകം നിറഞ്ഞ ഈ ഭീമന്‍ ഗ്രഹത്തിനുമെന്ന് നാസ അധികൃതര്‍ പറഞ്ഞു. ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് ഉപയോഗിച്ചുകണ്ടെത്തിയ ഗ്രഹത്തിന് എച്ച്. ഡി. 189733 ബി. എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.

വെള്ളമോ ജീവനോ സാധ്യതയില്ലാത്ത ഗ്രഹമാണ് ഇത്. 1000 ഡിഗ്രി സെല്‍ഷ്യസിന് മേലെയായിരിക്കും ഗ്രഹത്തിലെ താപനില. മണിക്കൂറില്‍ ഏഴായിരം കിലോമീറ്റര്‍ വേഗത്തില്‍ വീശുന്നകാറ്റാണ് മറ്റൊരു പ്രത്യേകത. ഗ്രഹത്തിന്റെ നീലനിറം ഭൂമിയെപ്പോലെ സമുദ്രമുണ്ടെന്നതിന്റെ സൂചനയല്ലെന്നും നാസ അധികൃതര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ