2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

പരിസ്ഥിതിസംരക്ഷണം  രാഷ്ട്രീയസേവനമാണ് -വി.ടി.ബലറാം 

മേഴത്തൂർ സ്കൂളിലെ പരിസ്ഥിതിക്ലുബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്ന്  സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന  പരിപാടിയിൽ കുട്ടികളുമായുള്ള ചർച്ചയിൽ ആണ്  ബഹുമാനപ്പെട്ട M .L A  ഇങ്ങിനെ അഭിപ്രായപ്പെട്ടത് .ചടങ്ങിനു മുൻപ് കുട്ടികൾ സ്കൂളിന്റെ ശോചനീയാവസ്ഥയെ  പറ്റി സൂചിപ്പിച്ചു .അനുഭാവ പൂര്ണമായനടപടി ഉണ്ടാകുമെന്ന് M.L.A ഉറപ്പു നല്കി .പ്രിൻസിപ്പാൾ ,P.T.A പ്രസിഡന്റ്‌,ഹെഡ് മിസ്ട്രെസ്സ് ,നാസർ ,മധു മാസ്റ്റർ  എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർഥികളോടൊപ്പം ഗ്രൌണ്ടിലെത്തിയ  M.L.A. ആൽമരത്തിന്റെ ചെടി നട്ട് പരിസ്ഥിതി പ്രവർത്തനങ്ങൾക്ക്‌  തുടക്കം കുറിച്ചു . കുട്ടികളുമായി കുറെ നേരം ചിലഴിച്ചതിനു ശേഷം അദ്ദേഹം ഈ പ്രവർത്തനങ്ങൾക്ക്‌  ചുക്കാൻ പിടിക്കുന്ന അധ്യാപകർക്ക് നന്ദി അറിയിച്ചു.
കൂടുതൽ ചിത്രങ്ങൾ GALLERYൽ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ