2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ഇന്നു  സ്വതന്ത്ര സോഫ്റ്റ്‌വെയർ  ദിനം .

  എല്ലാ കൊല്ലവും september ലെ 3 -)o ശനിയാഴ്ച  സ്വതന്ത്ര സോഫ്റ്റ്‌വെയർ  ദിനം ആയി ആചരിക്കുന്നു.കുത്തക ഭീമന്മാർക്ക്  നേരെയുള്ള റിച്ചാർഡ്‌ സ്റ്റാൾമാൻ മുതലായവരുടെ ചെറുത്ത്  നില്പിന്റെ  ആദ്യ പടി.ഉബുണ്ടുവിന്റെ പരിഷ്കരിച്ച 12.13 പുറത്തിറക്കി  എന്ന വാർത്ത നമുക്ക്  സന്തോഷം നല്കുന്നു.ഈ നല്ല സംരഭത്തിനു നമുക്ക്  നമ്മളാലാവാകുന്ന   സംഭാവനകൾ നല്കാം.

2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

ഓണം  വന്നെത്തി 

രാവിലെ 9 നു തുടങ്ങിയ  പൂക്കളമത്സരത്തിന്റെ  ആവേശത്തിലായിരുന്നു  എല്ലാരും.
ഓണ പാട്ടുകൾ അലയടിച്ച അന്തരീക്ഷത്തിൽ  11.30 നു  തന്നെ വടം വലിക്കു തുടക്കമായി.
ഒന്നാം സമ്മാനം  ഷിജുവിന്റെ ടീമിനും രണ്ടാം സമ്മാനം രഫീക്കി ന്റെ ടീമും നേടി.
തുടർന്ന് വിഭവസമൃദ്ധമായ ഓണം സദ്യയായിരുന്നു.വിദ്യാർഥികൾ ഓരോരോത്തുരായി  കൊണ്ടുവന്ന സാമ്പാർ ,ഓലൻ ,കാളൻ ,ഉപ്പിലിട്ടതു ,അവിയൽ  തുടങ്ങിയ നാടൻ വിഭവങ്ങൾക്കെല്ലാം  വീട്ടിലെ  കറികളുടെ  നിറവും ഗുണവും  ഉണ്ടായിരുന്നു .മായം ചേർക്കാത്ത ഓണ സദ്യ .

പൂക്കളങ്ങൾ കണ്ടു ആർക്കാണ്  ഒന്നാം സ്ഥാനം എന്ന് പറയണേ.............














2013, സെപ്റ്റംബർ 9, തിങ്കളാഴ്‌ച

2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

സ്കൂളിന്റെ അഭിമാനമായി വിനോദ് മാഷ്‌ 

സ്വാതന്ത്ര സോഫ്റ്റ്‌വെയർ ഉപജ്ഞാതാവായ   റിച്ചാർഡ്‌ സ്റ്റാൾമാനോടപ്പം ചർചകൾ നടത്തുവാനും   അദ്ധേഹത്തിന്റെ ക്ലാസ്സിൽ പങ്കെടുക്കുവാനും വിനോദ് മാഷിന് സാധിച്ചു .ജന്മനാ അന്ധനായ മാഷ് വൈകല്യങ്ങളെ  മറികടന്നു സ്കൂളിലെ ഐ .ടി  ക്ലബ്ബിന്റെ കോഓർഡിനറ്റർ  കൂടിയാണ് .ഉബുണ്ടു വിലെ ഭൂരിഭാഗം  ഭാഗങ്ങളിലെയും സംശയങ്ങൾ മാഷാണ്  തീർത്തു  കൊടുക്കാരുള്ളത്.

വിനോദ് മാഷ്  സ്റ്റാൾമാനോടൊപ്പം(നടുവിൽ വിനോദ് മാഷ്) 


അഭിമാനത്തോടെ 


അഭിമാനമായി സ്കൂളിലെ ചെസ്സ്‌ ടീം

വട്ടെനാട്‌  സ്കൂളിൽ വെച്ച് നടന്ന തൃത്താല സബ് ജില്ല ചെസ്സ്‌ ചാമ്പ്യൻഷിപിൽ മേഴത്തൂര് സ്കൂൾ മികച്ച പ്രകടനം കാഴ്ച വെച്ചു.കായികാധ്യാപകൻ ശ്രീകുമാർ മാഷിന്റെയും  അറബി അധ്യാപകൻ ഷെഫീക് മാഷിന്റെയും  പരിശീലനക്യാമ്പിലെ വിദ്യാർത്ഥികൾ ആണിവർ .

ഗീതു (7 C ) സബ് ജൂനിയർ ഗേൾസ്  ജേതാവ് .മൂന്നു തവണ തുടർച്ചയായി ജേതാവായ മിടുക്കി .
പ്രത്യേക അഭിനന്ദനങ്ങൾ 




മുഹമ്മദ്‌ ഹാരിസ് (7A )സബ് ജൂനിയർ ബോയ്സ് ജേതാവ് 


രഞ്ജിത്ത് (+1)സീനിയർ ബോയ്സ് മൂന്നാം സ്ഥാനം 
 ചെസ്സ്‌ ടീം ശ്രീകുമാർ മാഷിനോടൊപ്പം 

മേഴത്തൂര്  സ്കൂളിലെ ഈ വർഷത്തെ ഫുട്ബോൾ ടീം 

ജൂനിയർ ഫുട്ബോൾ ടീം 

ടീം അംഗങ്ങൾ പരിശീലനത്തിൽ 

ഫുട്ബോൾ ക്യാമ്പ്‌ 

തൃത്താല സബ് ഡിസ്ട്രിക്റ്റ് സീനിയർ ഫുട്ബോൾ ടീമിൽ സെലെക്ഷൻ ലഭിച്ച അഖിലേഷ് (+2)


ശ്രീകൃഷ്ണപുരത്ത് നടക്കുന്ന പാലക്കാട്‌ റെവന്യൂ ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മേഴത്തൂര് സ്കൂളിന്റെ പ്രതിനിധിയാണ്  ഈ മിടുക്കൻ 

2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

ഗിരിജ ടീച്ചർക്ക്  എച് .എം പ്രമോഷൻ 

ഗിരിജ ടീച്ചർ 
28 കൊല്ലത്തോളം ഞങ്ങളുടെ സ്കൂളിലെ ടീച്ചറായ് ജോലി ചെയ്യുന്ന ഗിരിജ ടീച്ചർക്ക്‌ 
എച് .എം ആയി പ്രമോഷൻ ആയി .glps പെരുങ്കുന്നം  സ്കൂളിലേക്കാണ്  പ്രമോഷൻ .സ്റ്റാഫ്‌ റൂമിൽ കൂടിയ യാത്രയയപ്പു  യോഗത്തിൽ  H .M  ജോളി ടീച്ചർ ,മധു മാഷ് ,ഭാരതൻ മാഷ് ,ചന്ദ്രൻ  മാഷ്‌ ,രാജീവ്‌ മാഷ്,ശ്രീനിവസാൻ മാഷ് ,ഗീത ടീച്ചർ ,സാഹിറ  ടീച്ചർ .ബബി ടീച്ചർ എന്നിവർ ആശംസകൾ അർപിചു .വികരനിർഭരമായ മറുപടി പ്രസംഗത്തിൽ ഗിരിജ ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു .
ഗിരിജ ടീച്ചറും ,ജോളി ടീച്ചറും 


2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

संस्कृत दिनाखोष:

ശ്രാവണ പൗർണമി ദിനമായ ഇന്ന് സ്കൂളിൽ സംസ്ക്രതദിനം ആഘോഷിച്ചു .എല്ലാ സംസ്കൃത വിദ്യാർത്ഥികളും  പത്താം  ക്ലാസ്സുകാർ നിർമിച്ച ബാഡ്ജും പ്ലക്കാർഡും ആയി ഘോഷയാത്രയായി  അസ്സെംബ്ലിയിലെക്കെത്തി .സംസ്ക്രത അസ്സെമ്ബ്ലിയായിരുന്നു ഇന്ന്.സംസ്ക്രതാധ്യപകനായ ജോസ് മാഷ് നേതൃത്വം നല്കി .





                           








ഹാളിൽ നടന്ന മീറ്റിംഗിൽ പ്രിൻസിപ്പൽ അധ്യക്ഷനായി .വട്ടേനാട്  സ്കൂളിൽ നിന്ന് വിരമിച്ച വിജയമ്മ ടീച്ചർ സംസാരിച്ചു .തുടർന്ന് നടന്ന പ്രശ്നൊതരിയിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ആർദ്രയും യു.പി വിഭാഗത്തിൽ ചിത്രയും ഒന്നാം സമ്മാനം നേടി .മധു മാഷ് നന്ദി പറഞ്ഞു 
prize winners