2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

ഗിരിജ ടീച്ചർക്ക്  എച് .എം പ്രമോഷൻ 

ഗിരിജ ടീച്ചർ 
28 കൊല്ലത്തോളം ഞങ്ങളുടെ സ്കൂളിലെ ടീച്ചറായ് ജോലി ചെയ്യുന്ന ഗിരിജ ടീച്ചർക്ക്‌ 
എച് .എം ആയി പ്രമോഷൻ ആയി .glps പെരുങ്കുന്നം  സ്കൂളിലേക്കാണ്  പ്രമോഷൻ .സ്റ്റാഫ്‌ റൂമിൽ കൂടിയ യാത്രയയപ്പു  യോഗത്തിൽ  H .M  ജോളി ടീച്ചർ ,മധു മാഷ് ,ഭാരതൻ മാഷ് ,ചന്ദ്രൻ  മാഷ്‌ ,രാജീവ്‌ മാഷ്,ശ്രീനിവസാൻ മാഷ് ,ഗീത ടീച്ചർ ,സാഹിറ  ടീച്ചർ .ബബി ടീച്ചർ എന്നിവർ ആശംസകൾ അർപിചു .വികരനിർഭരമായ മറുപടി പ്രസംഗത്തിൽ ഗിരിജ ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു .
ഗിരിജ ടീച്ചറും ,ജോളി ടീച്ചറും 


2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

संस्कृत दिनाखोष:

ശ്രാവണ പൗർണമി ദിനമായ ഇന്ന് സ്കൂളിൽ സംസ്ക്രതദിനം ആഘോഷിച്ചു .എല്ലാ സംസ്കൃത വിദ്യാർത്ഥികളും  പത്താം  ക്ലാസ്സുകാർ നിർമിച്ച ബാഡ്ജും പ്ലക്കാർഡും ആയി ഘോഷയാത്രയായി  അസ്സെംബ്ലിയിലെക്കെത്തി .സംസ്ക്രത അസ്സെമ്ബ്ലിയായിരുന്നു ഇന്ന്.സംസ്ക്രതാധ്യപകനായ ജോസ് മാഷ് നേതൃത്വം നല്കി .





                           








ഹാളിൽ നടന്ന മീറ്റിംഗിൽ പ്രിൻസിപ്പൽ അധ്യക്ഷനായി .വട്ടേനാട്  സ്കൂളിൽ നിന്ന് വിരമിച്ച വിജയമ്മ ടീച്ചർ സംസാരിച്ചു .തുടർന്ന് നടന്ന പ്രശ്നൊതരിയിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ആർദ്രയും യു.പി വിഭാഗത്തിൽ ചിത്രയും ഒന്നാം സമ്മാനം നേടി .മധു മാഷ് നന്ദി പറഞ്ഞു 
prize winners



2013, ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

 സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ













കൃത്യം 8.45നു തന്നെ അധ്യാപകരും വിദ്യാർത്ഥികളും പി ടി എ അംഗങ്ങൾ ,വാർഡ്‌  മെമ്പർ എന്നിവർ  സ്കൂളിൽ എത്തിയിരുന്നു ."ജംണ്ഡ ഊംചാ ............"അലയടിച്ച അന്തരീക്ഷത്തിൽ   ബഹുമാനപ്പെട്ട  പ്രിൻസിപ്പൽ  പതാക ഉയർത്തികൊണ്ട് സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക്‌ തുടക്കം കുറിച്ചു .വാർഡ്‌  മെമ്പർ എ വി നാസർ ,പി.ടി.എ  പ്രസിഡന്റ്‌ അച്യുതൻ മാസ്റ്റർ ,പ്രധാനധ്യപിക ജോളി  ടീച്ചർ ,മധു മാസ്റ്റർ  എന്നിവർ  ആശംസകൾ അർപ്പിച്ചു .എൽ .പി ,യു .പി  കുട്ടികളുടെ ദേശ ഭകതിഗാനങ്ങൾ ചടങ്ങിനു  മാറ്റുകൂട്ടി .മധുര വിതരണം കഴിഞ്ഞ് എല്ലാവരും ഹാളിൽ സമ്മാനദാന ചടങ്ങിൽ പങ്കെടുക്കാൻ ഒത്തുകൂടി.


 സമ്മാനദാനം


9A+ winner
















 

uniform distribution











ബഹുമാനപ്പെട്ട സ്വർണ്ണകുമാരി  ടീച്ചർ  ഉദ്ഘാടനം  ചെയ്ത ചടങ്ങിൽ ,P.T.A പ്രസിഡന്റ്‌,വാർഡ്‌ മെമ്പർ ,
H .M ,പ്രിൻസിപ്പൽ ,EX.P.T.A പ്രസിഡന്റ്‌,പി.ടി.എ മെമ്പർമാർ എന്നിവർ സമ്മാനങ്ങൾ വിതരണം  ചെയ്തു 
 +1 ന്റെ സ്പെഷ്യൽ യൂണിഫോറം  ഈ ചടങ്ങിൽ വിതരണം ചെയ്തു .

2013, ഓഗസ്റ്റ് 14, ബുധനാഴ്‌ച

അഭിനന്ദനങ്ങൾ



പാലക്കാട്‌ റെവന്യൂ ജില്ലയിൽ നിന്ന് INSPIRE AWARD 2013-14 സംസ്ഥാനതലത്തിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട SALEEL AHMED.V എന്ന കൊച്ചുമിടുക്കന്  മേഴത്തൂര് സ്ക്കൂളിന്റെ അഭിനന്ദനങ്ങൾ 

സ്വാതന്ത്ര്യ ദിനാഘോഷ  മുന്നൊരുക്കങ്ങൾ 

 



      






സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി  സ്കൂളിലെ  എല്ലാ  വിദ്യാർത്ഥികളും പരിസരം  വൃത്തിയാക്കി.അവസാന രണ്ടു പീരീഡ്‌  ശുചീകരണതിനായി ഉപയോഗിച്ചു .എല്ലാ വിദ്യാർത്ഥികളും ഉത്സാഹപൂർവ്വം  ശുചീകരണത്തിൽ പങ്കെടുത്തു 

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

        സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച സര്‍ക്കുലര്‍ എത്തിയല്ലോ? ഇപ്പോല്‍ പ്രഖ്യാപിച്ചിരിക്കുന്ന  സമയക്രമം അനുസരിച്ച് ആഗസ്ത് 19-ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയാണ്. 27-നാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നോട്ടീസ് ബോര്‍ഡില്‍ പതിക്കാവുന്ന നിര്‍ദ്ദേശങ്ങളും മാതൃകാ നാമനിര്‍ദ്ദേശപത്രിക്കും ഇവിടെ ക്ലിക്ക് ചെയ്യുക